തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സുമയ്യ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയെയും സന്ദർശിച്ച് സഹായം തേടി. ശസ്ത്രക്രിയ നടത്തി വയർ പുറത്തെടുക്കണമെന്നും രണ്ടര വർഷത്തോളമായി അനുഭവിക്കുന്ന ദുരിതത്തിന് നഷ്ടപരിഹാരം നേടിയെടുക്കാനുള്ള പോരാട്ടത്തിന് സഹായം നൽകമെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഇരുനേതാക്കളും സുമയ്യയ്ക്ക് വാഗ്ദാനം ചെയ്തു. സർക്കാരുമായി സംസാരിക്കുമെന്നും മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും നേതാക്കൾ ഉറപ്പു നൽകി.
ഇന്ന് രാവിലെ സുമയ്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകും. താൻ വലിയ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായി ഇന്നലെയും സുമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശ്വാസതടസം അടക്കം നേരിടുന്നുണ്ട്. ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന തരത്തിൽ ചില ന്യായീകരണങ്ങൾ നടക്കുന്നു. ഡോക്ടർ തന്റെ തെറ്റിനെ മറച്ചു പിടിക്കുകയാണ്. അതുകൊണ്ടാണ് കാര്യങ്ങൾ വഷളായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |