തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു.
ആകെ 2,83,12,472 വോട്ടർമാർ. 1,33,52,951 പുരുഷൻമാർ. 1,49,59,245 സ്ത്രീകൾ. 276 ട്രാൻസ്ജെൻഡേഴ്സ്. 2020ലെ തിരഞ്ഞെടുപ്പിനേക്കാൾ 6,55,553 പുതിയ വോട്ടർമാർ. പുരുഷൻമാരിൽ 1.80 ലക്ഷത്തിന്റെയും സ്ത്രീകളിൽ 4.75 ലക്ഷത്തിന്റെയും വർദ്ധന. 36 പുതിയ ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനുപുറമെ, പ്രവാസി വോട്ടർപ്പട്ടികയിൽ 2087 പേരുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വോട്ടർപ്പട്ടിക sec.kerala.gov.in എന്ന വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപ്പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് അന്തിമ വോട്ടർപ്പട്ടിക തയ്യാറാക്കിയത്. ജൂലായ് 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |