തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫിൽ ധാരണയായതായി സൂചന.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന വിലയിരുത്തലാണ് ഇന്നലെ നടന്ന യോഗത്തിൽ വിവിധ കക്ഷികൾ ഉന്നയിച്ചത്. ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായവും യോഗത്തിൽ ഉണ്ടായി.
ഇന്നലെ രാത്രിയിൽ ചേർന്ന യു.ഡി.എഫ് യോഗത്തിന്റെ തീരുമാനം അറിയിക്കാൻ പ്രതിപക്ഷ നേതാവിനെയും യു.ഡി.എഫ് കൺവീനറെയും യോഗം ചുമതലപ്പെടുത്തി. ഇന്ന് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം നേതാക്കൾ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |