'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് നസ്‌ലിൻ. 'പ്രേമലു' എന്ന സിനിമയിലൂടെ നസ്ളിൻ മുൻനിര താരമായി ഉയർന്നു. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കർണാടകയിലും വരെ താരത്തിന് ആരാധകരുണ്ട്. ഓണത്തിന് റിലീസ് ചെയ്ത് തിയേറ്ററുകൾ വൻ ഹിറ്റ് നേടുന്ന 'ലോക: ചാപ്ടർ 1: ചന്ദ്രയാണ് നസ്‌ലിന്റെ ഒടുവിലിറങ്ങിയ ചിത്രം. നടൻ ദുൽഖർ സൽമാനാണ് ലോക നിർമ്മിച്ചത്.
ഇപ്പോഴിതാ നസ്‌ലിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് താഴെ ദുൽഖർ സൽമാൻ ഇട്ട കമന്റാണ് വെെറലാകുന്നത്. ടൊവിനോ തോമസും ദുൽഖർ സൽമാനും ഒപ്പമുള്ള ചിത്രമാണ് നസ്‌ലിൻ പങ്കുവച്ചത്. 'സൂപ്പർസ്റ്റാറുകളുടെ ഇടയിൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഇതിന് താഴെയാണ് ദുൽഖർ കമന്റ് ഇട്ടത്. 'എടാ സൂപ്പർസ്റ്റാറെ...' എന്നായിരുന്നു കമന്റ്. ലൗ ഇമോജിയാണ് മറുപടിയായി നസ്‌ലിൻ നൽകിയത്. കല്യാണി പ്രിയദർശനും ടൊവിനോ തോമസും ചിത്രത്തിന് കമന്റ് ഇട്ടിട്ടുണ്ട്. അബുദാബിയിൽ വച്ച് നടന്ന ലോക ചിത്രത്തിന്റെ സ്‌പെഷ്യൽ സ്ക്രീനിംഗിനാണ് സൂപ്പർ താരങ്ങൾക്കൊപ്പം നസ്‌ലിൻ ഫോട്ടോ എടുത്തത്.
വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ "ലോക" സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ചിത്രത്തിൽ അതിഥി താരങ്ങളുടെ വലിയ നിരതന്നെയുണ്ട്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കി 'ലോക' എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |