ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ ബീച്ചിൽ ഒരുക്കിയ അതുൽ കുമാർ അഞ്ജാൻ നഗറിൽ പതാക ഉയർന്നു. വിവിധ ജില്ലകളിലൂടെ പര്യടനം നടത്തിയ പതാക, ബാനർ, കൊടിമര ജാഥകൾ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലാണ് സംഗമിച്ചത്. തുടർന്ന് കടപ്പുറത്ത് ജാഥ എത്തിച്ചേർന്നു. വിപ്ലവ ഗായികയും പുന്നപ്ര-വയലാർ സമര നായികയുമായ പി.കെ. മേദിനി പതാക ഉയർത്തി. സി.പി.ഐ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇതോടൊപ്പം കടപ്പുറത്തെ വേദിയിൽ നൂറ് ചെങ്കൊടികളും ഉയർന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എം.പി, സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ പി. പ്രസാദ്, ജനറൽ കൺവീനർ ടി.ജെ. ആഞ്ചലോസ്, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു, മന്ത്രി കെ. രാജൻ, ജില്ല സെക്രട്ടറി എസ്. സോളമൻ, ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |