തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യവും ചെയ്‌തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
ഭാരതീയ ന്യായ സംഹിത 78(2) (പിന്തുടർന്നു ശല്യപ്പെടുത്തൽ ), 352 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളും കേരള പൊലീസ് നിയമത്തിലെ 120-ാം വകുപ്പും പ്രകാരമാണ് കേസ്.
അഡ്വ.ഷിന്റോ സെബാസ്റ്റ്യൻ ബാലാവകാശ കമ്മിഷനിലും എട്ടുപേർ പൊലീസിലും നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഷിന്റോയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി വന്നിട്ടില്ല. പരാതിക്കാർ ഇരയെക്കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. പരാതിക്കാർ കേസിൽ മൂന്നാം കക്ഷികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |