
തിരുവനന്തപുരം:ബി.എൽ.ഒയുടെ അപ്രതീക്ഷിത മരണം രാഷ്ട്രീയ പാർട്ടികൾ പ്രചരണായുധമാക്കിയതോടെ ,നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം പൂർത്തിയാക്കാനുള്ള കേന്ദ്ര ഇലക്ഷൻ കമ്മിഷൻ നീക്കം മുൻമുനയിൽ.. കലണ്ടർ പ്രകാരം ഡിസംബർ നാലിന് സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ ആദ്യഘട്ടം പൂർത്തിയാക്കണം. അത് നീട്ടി വയക്കണമെന്നാണ് ആവശ്യം.പക്ഷേ,
കമ്മിഷൻ ഇതംഗീകരിക്കുന്നില്ല.
സംസ്ഥാനത്തെ 2.78 കോടി വോട്ടർമാരിൽ 2.67കോടി പേർക്കും ഇന്നലെയോടെ എനുമറേഷൻ ഫോം കിട്ടിയെന്നാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചത്. എന്നാൽ തദ്ദേശഇലക്ഷന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9ന് എസ്.ഐ.ആർ.വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭരണ ,പ്രതിപക്ഷ പാർട്ടികൾ.
അതിസമ്മർദ്ദമെന്ന്
ബി.എൽ.ഒ.മാർ
തദ്ദേശ ഇലക്ഷനായതിനാൽ സഹായികളായി രാഷ്ട്രീയ പാർട്ടികളുടെ ബി.എൽ.എമാരെ കിട്ടാനില്ല.വീടുകളുടെ ക്രമം ആശയക്കുഴപ്പമുണ്ടാക്കുന്നു.ഒരു വീട്ടിലെ തന്നെ വോട്ടർമാർക്ക് വ്യത്യസ്ത ബൂത്തുകളാകുന്നതും തലവേദനയാണ്.എനുമറേഷൻ ഫോം പ്രിന്റു ചെയ്ത് കിട്ടുന്നത് പലപ്പോഴും ക്രമരഹിതമാണ്.അതുകൊണ്ട് ഒരു വീട്ടിലെ വോട്ടർമാർക്ക് പല തവണയായാണ് എനുമറേഷൻ ഫോം നൽകുന്നത്.2002ലെ വോട്ടർപട്ടികയിൽ പേര് കണ്ടുപിടിക്കാൻ കൂടുതൽ സമയെടുക്കും.എനുമറേഷൻ ഫോം നവംബർ 15നകം വിതരണം ചെയ്ത് തീർക്കണമെന്ന് സമ്മർദ്ദമുണ്ട്. പലരും വാങ്ങാൻ മടിക്കുന്നു.വീടുകളിൽ ആളില്ലാത്ത സ്ഥിതിയുണ്ട്. കൊടുത്താലും കൊടുത്തില്ലെങ്കിലും വിതരണം ചെയ്തതായി ഡാറ്റാ അപ്ലോഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു. ഇതിന് പുറമെ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളുടെ ഭീഷണിയുമുണ്ട്.
സുതാര്യമെന്ന്
തിര.കമ്മിഷൻ
ഒരു ബി.എൽ.ഒ.യ്ക്ക് 1200വോട്ടർമാർക്കാണ് എനുമറേഷൻ ഫോം നൽകേണ്ടത്. അതിനായി 300മുതൽ 350വീടുകളിലാണ് പോകേണ്ടത്.ഒരുദിവസം 10മുതൽ 15 വരെ വീടുകളിൽ .നവംബർ 25നകം വിതരണം ചെയ്യാനാണ് നിർദ്ദേശം.
എസ്..ഐ.ആർ.
സമയക്രമം
എനുമറേഷൻ ഫോം പൂരിപ്പിച്ച് വാങ്ങേണ്ടത് -ഡിസംബർ 4
എസ്.ഐ.ആർ.കരട് വോട്ടർപട്ടിക -ഡിസംബർ 9
പരാതികൾ സ്വീകരിക്കുന്നത് -ഡിസംബർ 9 മുതൽ ജനുവരി 8വരെ
പരാതികളിൽ തെളിവെടുപ്പ് -ജനുവരി 9 മുതൽ ജനുവരി 31വരെ
അന്തിമ എസ്.ഐ.ആർ.വോട്ടർപട്ടിക- ഫെബ്രുവരി 7.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |