കൊച്ചി: മലയാള സിനിമ ലോകത്തിന് സമ്മാനിച്ച മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. കഴിഞ്ഞ ഏഴുമാസത്തോളമായി ചികിത്സയും വിശ്രമവുമായി കഴിയുന്ന അദ്ദേഹം, ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയിലെ വസതിയിലുള്ള അദ്ദേഹം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. സമൂഹമാദ്ധ്യമത്തിലൂടെ സംവദിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ഫാൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കും.
അസുഖ ബാധിതനായിരുന്ന മമ്മൂട്ടി, രോഗമുക്തനായ വിവരം ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഒരു മാസത്തിനകം ഷൂട്ടിംഗ് ലോക്കേഷനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |