തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഇന്ന് കിരീട പോരാട്ടം. കാര്യവട്ടം ഗ്രീൻഫീൽഡിൽ ഇന്ന് വൈകിട്ട് 6.30ന് തുടങ്ങുന്ന ഫൈനലിൽ കൊല്ലം സെയ്‌ലേഴ്‌സും പോയിന്റ് ടേബിളിലെ ഒന്നാമൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും.
സെമിയിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ കീഴടക്കിയാണ് സലി സാംസൺ നയിക്കുന്ന കൊച്ചിയുടെ ഫൈനൽ പ്രവേശനം. ഏഷ്യാ കപ്പിന് പോയ സഞ്ജുവില്ലാതെയാണ് കൊച്ചി കലാശപ്പോരിന് ഇറങ്ങുന്നത്. സച്ചിൻ ബേബി നയിക്കുന്ന കൊല്ലം സെമിയിൽ തൃശൂർ ടൈറ്റൻസിനെ തരിപ്പണമാക്കിയാണ് ഫൈനലുറപ്പിച്ചത്.
സ്റ്റാർ സ്പോർട്സ് 3, ഏഷ്യാനെറ്റ് പ്ളസ് ചാനലുകളിലും ഫാൻകോഡ് ആപ്പിലും ലൈവ്.
ഗ്രീൻഫീൽഡിൽ കാണികൾക്ക് പ്രവേശനം സൗജന്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |