കോട്ടയം : കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത് ആരംഭിക്കും. നാളെ വൈകിട്ട് മൂന്നിന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന മാദ്ധ്യമ സെമിനാർ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 9 ന് ഉച്ചകഴിഞ്ഞ് ട്രേഡ് യൂണിയൻ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.പത്തിന് രാവിലെ പ്രതിനിധി സമ്മേളനം അഡ്വ. മോൻസ് ജോസഫ് എംഎൽ.എ ഉദ്ഘാടനം ചെയ്യും. 11.30 ന് പൊതുസമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
ജോസ് പനച്ചിപ്പുറം, പി.പി. ശശീന്ദ്രൻ , സുരേഷ് എടപ്പാൾ, വി.ജയകുമാർ, ചെറുകര സണ്ണിലൂക്കോസ്,ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ, ജനറൽ സെക്രട്ടറി ജയിസൺ മാത്യു, ജനറൽ കൺവീർ ജയകുമാർ തിരുനക്കര, ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം,ചെയർമാൻ ടി.ആർ. രഘുനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |