മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബിന് അരികിൽ . 11 ദിവസം കൊണ്ട് ലോക വ്യാപകമായി 190 കോടിക്ക് മേൽ ഗ്രോസ് കളക്ഷൻ നേടിയ ലോക: ഓണാവധി കഴിഞ്ഞ ഇന്നലെയും ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ പതിനൊന്നായിരത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയി. ഇന്ന് രാവിലത്തെ പ്രദർശനത്തോടെ ലോക: യുടെ ആഗോള കളക്ഷൻ 200 കോടി പിന്നിടും എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു .
അതേസമയം ലോക: യുടെ രണ്ടാം ഭാഗമായ ലോക: ചാപ്ടർ 2 ൽ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്നു. തമിഴ് താരം അരുൺ വിജയ് ആണ് മറ്റൊരു പ്രധാന താരം. ഒപ്പം ലോക: ചാപ്ടർ 1 ലെ പ്രധാനവേഷങ്ങളവതരിപ്പിച്ച താരങ്ങളും അണിനിരക്കുമെന്നാണ് സൂചന. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക: ചാപ്ടർ 1 ചന്ദ്ര വിദേശ രാജ്യങ്ങളിലും തരംഗം തീർക്കുന്നു. ലോകയിൽ അടിക്കടി പരാമർശിക്കപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രമായി മമ്മൂട്ടി ഈ യൂണിവേഴ്സലിൽ എത്തും. ലോകയിൽ മമ്മൂട്ടി ശബ്ദ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം നേടുന്ന ചരിത്ര വിജയം മലയാള സിനിമയ്ക്ക് നൽകുന്ന ഊർജ്ജം വലുതാണ്.
നിമിഷ് രവി ആണ് ഛായാഗ്രഹണം. സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |