ന്യൂഡൽഹി : തുറന്ന കോടതിയിൽ വിധി പ്രഖ്യാപിച്ച ശേഷം അവ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് വൈകിപ്പിക്കരുതെന്ന് ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദ്ദേശം. വിധി പറയാൻ മാറ്റിയ ശേഷം മൂന്നു മാസത്തിനുള്ളിൽ വിധി പ്രഖ്യാപനമുണ്ടാകണമെന്ന് ആവർത്തിച്ചു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ കേസിൽ വിധി പറഞ്ഞ് രണ്ടര വർഷമായപ്പോഴാണ് അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |