കൊച്ചി: 20ന് നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന് പൊതുഖജനാവിൽനിന്ന് ഫണ്ട് നൽകുന്നത് തടയണമെന്നാവശ്യപ്പടുന്ന ഹർജികൾ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഹർജികളിൽ ഒരേ ബെഞ്ച് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. അജീഷ് കളത്തിൽ ഗോപി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഇന്നലെ പരിഗണയ്ക്ക് വന്നത്. സമാനമായ ഹർജി ദേവസ്വംബെഞ്ചിന്റെ മുമ്പാകെയും ഉണ്ടെന്ന് അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |