തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും, ചന്ദനമരങ്ങൾ നട്ടു വളർത്തി വകുപ്പു വഴി വിൽപന നടത്താൻ അനുമതി നൽകാനുമുള്ള നിയമ ഭേദഗതികൾ ഉൾപ്പെടെ അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലകളിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കാനായില്ല. ബില്ലുകൾ അംഗീകരിക്കുന്നതിന് 13ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
ചീഫ് സെക്രട്ടറി അവതരിപ്പിച്ച നോട്ടിൽ നിരവധി നിയമ പ്രശ്നങ്ങൾ ഉന്നയിച്ചതാണ് തടസ്സമായതെന്നാണ് അറിയുന്നത്. അതത് വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്ന ബില്ലുകളിൽ ചീഫ് സെക്രട്ടറി വീണ്ടും പ്രശ്നങ്ങൾ ഉന്നയിക്കുന്നത് അസാധാരണമാണ്.ഈ നടപടിയിൽ മന്ത്രിമാർ യോഗത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് അറിയുന്നത്.ഭേദഗതികൾ നടപ്പാക്കാനുള്ള നീക്കം രണ്ടാം തവണയാണ് മാറ്റി വയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |