തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള എൻ.ഐ.ആർ.എഫ് പുരസ്കാരം നേടിയ കേരള സർവകലാശാലയ്ക്കുള്ള മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങാൻ വി.സി മോഹനൻ കുന്നുമ്മലിനെ ക്ഷണിച്ച് മന്ത്രി ഡോ.ആർ.ബിന്ദു. കേരള വി.സിയും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ക്ഷണം. 15ന് ടാഗോർ ഹാളിലാണ് ചടങ്ങ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്തുന്നതിൽ വി.സിയുടെ നേതൃമികവ് നിർണായക പങ്കുവഹിച്ചെന്ന് ക്ഷണക്കത്തിൽ മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |