അക്കാഡമി ഒഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 79ഓളം മികവാർന്ന ഗവേഷണ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൗൺസിൽ ഒഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിൽപ്പെടുന്ന 38 സ്ഥാപനങ്ങളും, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിൽപ്പെടുന്ന 28 ഇൻസ്റ്റിറ്റ്യൂട്ടുകളും, ഡിപ്പാർട്ട്മന്റ് ഒഫ് സയൻസ് & ടെക്‌നോളജിയുടെ കീഴിൽ വരുന്ന 4 സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.
ബയോളജിക്കൽ,ഫിസിക്കൽ,കെമിക്കൽ,അഗ്രികൾച്ചറൽ,മാത്തമാറ്റിക്കൽ & ഇൻഫർമേഷൻ സയൻസിൽ പി.എച്ച്ഡിക്കു രജിസ്റ്റർ ചെയ്യാം. മെഡിക്കൽ,എൻജിനിയറിംഗ് മേഖലയിൽ ഇന്റഗ്രേറ്റഡ് ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. ഗവേഷണത്തിന് പൂർണമായും സാമ്പത്തിക സഹായം ലഭിക്കും. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. www.acsir.res.in/admissions.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |