മുംബയ്: യുവാവ് കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ. 38കാരനായ ബിസിനസുകാരൻ ഗോവിന്ദ് ജഗന്നാഥ് ബാർഗെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിലാണ് സംഭവം. ആത്മഹത്യ ആണെന്ന് കരുതിയ കേസിൽ ഇപ്പോൾ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് 21കാരിയായ നർത്തകി പൂജ ദേവിദാസ് ഗെയ്ക്‌വാദിനെ പൊലീസ് പിടികൂടി.
ഗോവിന്ദിന്റെ മരണശേഷം, പൂജയ്‌ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഗോവിന്ദിനെതിരെ വ്യാജ ബലാത്സംഗ കേസ് ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൂജയെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗോവിന്ദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പർഗാവ് കലാ കേന്ദ്രവുമായി ബന്ധപ്പെട്ട നർത്തകി പൂജയുമായി ഗോവിന്ദ് പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഏകദേശം 2.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും സ്വർണ്ണാഭരണങ്ങളും ഗോവിന്ദ് സമ്മാനമായി പൂജയ്ക്ക് നൽകിയിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഇരുവരും നിരന്തരം വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാത്രി ഗോവിന്ദ് കാറിൽ പൂജയുടെ വീട്ടിലേക്ക് പോയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |