കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊടുവള്ളി എംഎൽഎ എംകെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കി. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെയാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് മുനീറിന് ശാരീരിക അവശതയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |