പല ചോദ്യങ്ങൾക്കും കൊച്ചുകുട്ടികൾ നൽകുന്ന ഉത്തരം നമ്മളെ ചിരിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ അദ്ധ്യാപകന്റെ ചോദ്യത്തിന് വിദ്യാർത്ഥികൾ നൽകുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് കൂടുതൽ നേരം മൊബൈൽ ഫോൺ നോക്കുന്നത് നല്ലതല്ലെന്ന് പറയുന്നതെന്നായിരുന്നു അദ്ധ്യാപകന്റെ ചോദ്യം.
കുട്ടികളുടെ ഭാഗത്തുനിന്ന് നിഷ്‌കളങ്കതയും നർമ്മവും ക്രീയേറ്റീവുമായ ഉത്തരങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നു. കണ്ണിനെ പ്രശ്നമുണ്ടാകുമെന്നായിരുന്നു പല കുട്ടികളുടെയടും മറുപടി. ഫോണിൽ നോക്കിയാൽ കണ്ണട വയ്‌ക്കേണ്ടി വരുമെന്നായിരുന്നു ഒരു പെൺകുട്ടി പറഞ്ഞത്. നമ്മൾ ഫോൺ നോക്കിയാൽ, നമ്മുടെ നമ്മുടെ മാതാപിതാക്കളുടെ ശകാരം കേൾക്കേണ്ടിവരുമെന്നായി മറ്റൊരു കുട്ടിയുടെ മറുപടി.
എന്നാൽ കൂട്ടത്തെ ഒരു കുട്ടി വളരെ ചിന്തിച്ചാണ് മറുപടി നൽകിയത്. ഫോൺ നോക്കിയിരിക്കുമ്പോൾ അത് തലച്ചോറിലേക്ക് വെളിച്ചം അയയ്ക്കുന്നു. മൊബൈൽ ഫോണുകൾ ദോഷകരമാണെന്ന് മാത്രമല്ല, അവ നിങ്ങളുടെ തലച്ചോറിനെ പോലും ആക്രമിക്കുമെന്നായിരുന്നു ആ കുട്ടി പറഞ്ഞത്.
താൻ ഫോൺ നോക്കാറില്ലെന്നും അതിനാൽ ഇക്കാര്യമാലോചിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കൂട്ടത്തിലെ ഒരു കുറുമ്പന്റെ മറുപടി. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്തു. രസകരമായ കമന്റുകളുമാണ് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |