ചൈന ഉൾപ്പെടെ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്താൻ നാറ്റോ സഖ്യകക്ഷികളോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. യുദ്ധങ്ങളിൽ ചൈന പങ്കെടുക്കുന്നില്ലെന്നും ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. റഷ്യയെ സാമ്പത്തികമായി നിയന്ത്രിക്കുന്നത് ചൈനയാണെന്നാരോപിച്ചാണ് യുക്രൈൻ യുദ്ധം അവസാനിക്കും വരെ ചൈനയ്‌ക്കുമേൽ 50-100 ശതമാനം തീരുവ ചുമത്താൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |