കൊച്ചി: ആയുഷ് മേഖലയിൽ ഡിജിറ്റൽവത്കരണത്തിനുള്ള സമഗ്ര ചട്ടക്കൂട് തയ്യാറാക്കാൻ ദേശീയ ആയുഷ് മിഷൻ 18,19 തീയതികളിൽ കോട്ടയം കുമരകത്ത് ശില്പശാല സംഘടിപ്പിക്കും.കെ.ടി.ഡി.സി വാട്ടർ സ്കേപ്‌സിൽ രാവിലെ 10ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ അദ്ധ്യക്ഷത വഹിക്കും.കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച മുഖ്യപ്രഭാഷണം നടത്തും.ആയുഷ് മന്ത്രാലം ഉദ്യോഗസ്ഥർ,സംസ്ഥാന-കേന്ദ്ര മന്ത്രിമാർ,മുതിർന്ന ഉദ്യോഗസ്ഥർ,ആയുഷ്-ഐ.ടി വിദഗ്ദ്ധർ,ഇ-ഗവേണൻസ് വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.ആയുഷ് മേഖലയിൽ രാജ്യമാകെ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ചട്ടക്കൂട് രൂപീകരണമാണ് പ്രധാന ചർച്ചാ വിഷയം.കോട്ടയം, 20,21 തീയതികളിൽ ആലപ്പുഴ,തൃശൂർ ജില്ലകളിലെ ആയുഷ് കേന്ദ്രങ്ങൾ പ്രതിനിധികൾ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |