വാഷിംഗ്‌ടൺ: ഇന്ത്യൻ പൗരൻ ചന്ദ്രമൗലി നാഗമല്ലയ്യ അമേരിക്കയിൽ കൊലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ വിചാരണ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.അനധികൃത കുടിയേറ്റക്കാരനായ ക്യൂബൻ സ്വദേശിയാണ് ഇന്ത്യൻ പൗരനെ തലയറുത്ത് കൊലപ്പെടുത്തിയത്. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരോട് തന്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ടെക്‌സാസ് ഡാളസിലെ എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്ന വ്യക്തിയാണ് ചന്ദ്രമൗലി നാഗമല്ലയ്യ. അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അമേരിക്കയിൽ കാലുകുത്താൻ പാടില്ലാത്ത ഒരു ക്യൂബൻ അനധികൃത വിദേശിയാണ് ചന്ദ്രമൗലിയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് അതിക്രൂരമായി ശിരച്ഛേദം ചെയ്‌തത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും' - ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കർണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ (50) കഴിഞ്ഞ അഞ്ച് വർഷമായി ഡൗൺടൗണിന് കിഴക്കുള്ള സാമുവൽ ബൊളിവാർഡിലെ സ്യൂട്ട്സ് ഹോട്ടലിന്റെ മാനേജരായി ജോലിചെയ്യുകയാണ്. കേടായ വാഷിംഗ് മെഷീനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ചന്ദ്രമൗലി നാഗമല്ലയ്യയെ അവിടത്തെ ജീവനക്കാരനായ കോബോസ് മാർട്ടിനെസ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ചയായിരുന്നു സംഭവമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |