ന്യൂഡൽഹി: കാമുകിയെ കൊന്ന് നേപ്പാളിലേക്ക് കടന്ന യുവാവ് ഏഴുവർഷത്തിനു ശേഷം പിടിയിൽ. നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്രു ചെയ്തത്. ബീഹാർ സ്വദേശി അരുണിനെയാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വച്ച് ഡൽഹി പൊലീസ് പിടികൂടിയത്.
മറ്റൊരു പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് നേപ്പാളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു അരുൺ. നേപ്പാളിലെ ജെൻ-സി കലാപത്തിനിടെ, 12,500 തടവുകാരാണ് ജയിൽ ചാടി രക്ഷപ്പെട്ടത്. ഇത് മുതലെടുത്ത് അരുണും പുറത്ത് കടക്കുകയായിരുന്നു. തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് അതിർത്തിയിൽ വച്ച് അരുൺ പിടിക്കപ്പെടുന്നത്. ബീഹാറിലെ തന്റെ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ വെട്ടിലാക്കിയത്.
2017 നവംബറിലാണ് കാമുകിയെ അരുണും കൂട്ടാളിയായ പിന്റുവും ചേർന്ന് കൊലപ്പെടുത്തുന്നത്. ഡൽഹി സ്വദേശി പപ്പുസിംഗിന്റെ മകളെയാണ് ഇരുവരുടെയും ക്രൂരതയ്ക്ക് ഇരയായത്. 2022ൽ പെൺകുട്ടിയുടെ പിതാവ് പപ്പു സിംഗ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയതിന് പിന്നാലെയാണ് കഴുത്ത് മുറിഞ്ഞ നിലയിൽ അരുണിന്റെ വാടക വീട്ടിൽ നിന്ന് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുറ്റകൃത്യം നടത്തിയ ശേഷം അരുൺ രാജ്യം വിട്ടു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പൊലീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഫലമുണ്ടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |