കാലാവസ്ഥാ വ്യതിയാനവും ജീവിതശൈലിയിലെ മാറ്റവും കാരണം ഭൂരിഭാഗംപേരും അനുഭവിക്കുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. മുടി നന്നായി വളരണമെങ്കിൽ പുറമേയും അകമേയുമുള്ള സംരക്ഷണം അനിവാര്യമാണ്. ഭക്ഷണത്തിൽ സിങ്ക്, അയൺ, ബയോട്ടിൻ എന്നിവ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്. മുടിക്ക് മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഇത്തരത്തിൽ സൗന്ദര്യ പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഞൊടിയിടയിൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു പൊടി തയ്യാറാക്കാം. വിപണിയിൽ ലഭ്യമായ വിലയേറിയ ബയോട്ടിൻ പൊടികളേക്കാൾ ഫലം തരുന്നതാണിത്.
ആവശ്യമായ സാധനങ്ങൾ
ബദാം - 50 ഗ്രാം
വാൾനട്ട് - 50 ഗ്രാം
കറുത്ത എള്ള് - 50 ഗ്രാം
മത്തങ്ങ വിത്ത് - 50 ഗ്രാം
ഫ്ലാക്‌സീഡ് - 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ചേരുവകൾ ഓരോന്നായി ഒരു പാത്രത്തിലിട്ട് ചൂടാക്കി ഈർപ്പം തട്ടാതെ മാറ്റിവയ്‌ക്കുക. ചൂടാക്കുമ്പോൾ കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം തണുക്കുമ്പോൾ ഇതിനെ നന്നായി പൊടിച്ചെടുക്കുക. മിക്‌സിയുടെ ജാറിൽ ഈർപ്പം ഉണ്ടായിരിക്കാൻ പാടില്ല. നല്ല വൃത്തിയുള്ള പാത്രത്തിൽ ഈ പൊടി അടച്ച് സൂക്ഷിക്കുക.
കഴിക്കേണ്ട വിധം
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഈ പൊടി ചേർത്ത് യോജിപ്പിച്ച് കുടിക്കുക. ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ഇങ്ങനെ കുടിച്ചാൽ മതി. ഒറ്റ ആഴ്‌ചയിൽ തന്നെ മുടിയിലും ചർമത്തിലും വരുന്ന മാറ്റം നിങ്ങൾക്ക് കാണാവുന്നതാണ്. ഇതിനൊപ്പം പഞ്ചസാര ചേർക്കാൻ പാടില്ല. പകരം പാലിലേക്ക് കുറച്ച് ഈന്തപ്പഴം അല്ലെങ്കിൽ പനങ്കൽക്കണ്ട് ചേർക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |