ദുബായ്: ഐസിസിയുടെ ട്വന്റി 20 ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ സ്ഥാനം നേടി ഇന്ത്യൻ സ്‌പിന്നർ വരുൺ ചക്രവർത്തി. ന്യൂസിലാന്റ് പേസ് ബൗളർ ജേക്കബ് ഡഫിയെ പിന്തള്ളിയാണ് വരുൺ ഒന്നാം റാങ്ക് നേടിയത്. ഒന്നാം റാങ്കിലെത്തുന്ന രണ്ടാമത് ഇന്ത്യൻ സ്‌പിന്നറാണ് വരുൺ. ഇതിനുമുൻപ് രവി ബിഷ്‌ണോയ് ഒന്നാം റാങ്ക് നേടിയിരുന്നു. ആദ്യ റാങ്കിലെത്തുന്ന മൂന്നാമത് ഇന്ത്യക്കാരൻ കൂടിയാണ് താരം. ഇതിനുമുൻപ് ജസ്‌പ്രീത് ബുംറ, ബിഷ്‌ണോയ് എന്നിവരാണ് ആദ്യസ്ഥാനം നേടിയത്.
അഞ്ച് ടെസ്‌റ്റുകളടങ്ങിയ ഇംഗ്ളണ്ട് പര്യടനത്തിൽ ശ്രദ്ധിക്കപ്പെടുന്ന തകർപ്പൻ ഫോമായിരുന്നു വരുൺ ചക്രവർത്തി. ഇതിനുപിന്നാലെ ഏഷ്യാകപ്പിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റുകൾ താരം വീഴ്‌ത്തി. ഏഷ്യാ കപ്പിൽ യുഎഇയോടും പാകിസ്ഥാനോടും വിജയിച്ച ഇന്ത്യ 19ന് ഒമാനെയാണ് ഇനി നേരിടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |