പട്‌ന: വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ വോട്ടർമാർക്ക് കൂടുതൽ സൗകര്യപ്രദമാക്കാൻ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ന് നടപ്പാക്കിയ ഈ സുപ്രധാന മാറ്റങ്ങൾ വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രയോഗത്തിൽ വരിക. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന മാറ്റം ഇവയൊക്കെയാണ്.
ഇവിഎം ബാലറ്റുകൾ എല്ലാവർക്കും വായിക്കാൻ കഴിയുന്ന തരത്തിൽ വലിയ അക്ഷരത്തിലായിരിക്കും ഇനിമുതൽ ഉണ്ടാകുക. മാത്രവുമല്ല ബാലറ്റുകളിൽ സ്ഥാനാർത്ഥികളുടെ ലഘുവിവരങ്ങൾ നൽകും. വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ ഉണ്ടായിരിക്കും. ആകെ ചിത്രത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്ഥാനാർത്ഥിയുടെ മുഖം മനസിലാകത്തക്ക വിധം നൽകും. സ്ഥാനാർത്ഥികളുടെ വിവരങ്ങളും നോട്ട ഉൾപ്പെടെയുള്ള ഭാഗങ്ങളും വായനയ്‌ക്ക് എളുപ്പത്തിനായി ഒരേ ഫോണ്ടിലും വലിപ്പത്തിലുമായിരിക്കും. ഇന്നുവരെ ഉപയോഗിച്ച തരത്തിലുള്ള തരം കടലാസിലാകില്ല അൽപംകൂടി കട്ടിയേറിയ കടലാസിലാകും അച്ചടി. അ
ടുത്തവർഷം ആദ്യം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രീതി പരീക്ഷിച്ചേക്കുമെന്ന് സൂചനയുണ്ട്. ആറ് മാസത്തോളമായി നടന്നുവരുന്ന ഇലക്ഷൻ പ്രക്രിയാ പരിഷ്‌കരണങ്ങളുടെ ഭാഗമായാണിതെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |