മരം നട്ടാൽ പത്ത് വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഭവം സത്യമാണ്, അങ്ങനെയൊരു മരം ഉണ്ട്. മലബാർ വേപ്പ്, അല്ലെങ്കിൽ മെലിയ ദുബിയ എന്നാണ് ആ മരത്തിന്റെ പേര്. ഗുണമേന്മയുള്ള ഇവയുടെ തടി പ്ലൈവുഡ് ഉത്പാദന മേഖലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഈട്ടി, തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും വളരെ സാവധാനം മാത്രമേ ഇവ വളരുകയുള്ളൂ. ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മലബാർ വേപ്പ്. ആറ് മുതൽ പത്ത് വർഷത്തിനുള്ളിൽ ഇവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നതിനാലാണ് ഈ മരത്തെ ഏറെ പ്രിയങ്കരമാക്കുന്നത്.
കാർഷിക ഉപകരണങ്ങൾ, തീപ്പെട്ടികൾ, പെൻസിലുകൾ, സംഗീതോപകരണങ്ങൾ അടക്കമുള്ളവ ഇവകൊണ്ട് നിർമിക്കാം. മലബാർ വേപ്പിന്റെ ഒരു മരത്തിന് ആറ് വർഷത്തിനുള്ളിൽ 7,000 രൂപ വരെ വരുമാനം ലഭിക്കും. ഒരു ഏക്കറിൽ 350 മരങ്ങൾ നട്ടുപിടിപ്പിച്ചാൽ ഏകദേശം 10 ക്വിന്റൽ തടി ഉത്പാദിപ്പിക്കാൻ കഴിയും, ഇത് 24 ലക്ഷത്തിലധികം രൂപ വരുമാനം നേടാൻ സഹായിക്കും. എന്നാൽ വർഷം കൂടുന്തോറും ലാഭവും കൂടുന്നു. പത്താം വർഷമാകുമ്പോഴേക്കും, മലബാർ വേപ്പ് തടി നേരിട്ട് ഫർണിച്ചർ കമ്പനികൾക്ക് ചതുരശ്ര അടിക്ക് ഏകദേശം 1,000 രൂപയ്ക്ക് വിൽക്കാനാകും.
പൂർണവളർച്ചയെത്തിയ ഒരു മരത്തിൽ നിന്ന് 30 - 50 ചതുരശ്ര അടി തടി ലഭിക്കും. ഇതിന് ഏകദേശം 30,000 രൂപ വിലവരും. ഏക്കറിന് 350 മരങ്ങൾ ഉണ്ടെങ്കിൽ ഒരു ദശാബ്ദത്തിനുള്ളിൽ കർഷകർക്ക് ഒരു കോടി രൂപയിലധികം സമ്പാദിക്കാൻ കഴിയും. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലെ കർഷകർ ഈ മരം ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |