കോവളം: കേരള യൂറോപ്യൻ യൂണിയൻ ദ്വിദിന കോൺക്ലേവിന് കോവളത്ത് തുടക്കമായി. 2 തീരങ്ങൾ,ഒരേ കാഴ്ചപ്പാട് എന്ന പ്രമേയത്തിൽ ദി ലീല റാവിസിൽ നടക്കുന്ന സമ്മേളനം ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായിരിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ മുഖ്യപ്രഭാഷണം നടത്തും.കേന്ദ്രമന്ത്രിമാരായ രാജീവ് രഞ്ജൻ സിംഗ്,ജോർജ് കുര്യൻ,പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി,സംസ്ഥാന മന്ത്രിമാരായ കെ.രാജൻ,കെ.കൃഷ്ണൻകുട്ടി,വി.ശിവൻകുട്ടി,പി.രാജീവ്,വി.എൻ വാസവൻ,പി.എ.മുഹമ്മദ് റിയാസ്,ജി.ആർ.അനിൽ,എം.ബി.രാജേഷ്,ഡോ.ആർ.ബിന്ദു,വീണാ ജോർജ്,കെ.എൻ.ബാലഗോപാൽ,ശശി തരൂർ എം.പി,എം.വിൻസെന്റ് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,കേന്ദ്ര ഫിഷറീസ് മന്ത്രാലയം സെക്രട്ടറി ഡോ.അഭിലക്ഷ് ലിഖി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോർജ്,സംസ്ഥാന ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ.ബി എന്നിവരും 17 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. നീല സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ദ്ധർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |