ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കട്കട്ഡൂമ അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. സംഘം ചേർന്ന് കടകൾ കത്തിച്ചെന്നും,വ്യാപക അക്രമം അഴിച്ചുവിട്ടെന്നുമുള്ള കേസിൽ ഹരി ഓം ഗുപ്‌ത, ബസന്ത് കുമാർ മിശ്ര,ഗോരഖ് നാഥ്,രോഹിത് ഗൗതം,കപിൽ പാണ്ഡെ,ഭീം സെയിൻ എന്നിവരാണ് പ്രതികൾ. ശിക്ഷയിന്മേൽ ഇന്ന് വാദം കേൾക്കും. ലാത്തികളും ദണ്ഡുകളും മറ്റു മാരകായുധങ്ങളും പ്രതികളുടെ പക്കലുണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. തന്റെ കട കത്തിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് വാകീൽ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |