ശിവഗിരി : നവരാത്രി ആഘോഷങ്ങൾക്ക് ശിവഗിരി മഠത്തിൽ തിങ്കളാഴ്ച ദീപം തെളിയും. ഒക്ടോബർ 2വരെയാണ് ആഘോഷങ്ങൾ. വിജ്ഞാനപ്രദവും നയനമനോഹരവുമായ നിരവധി പരിപാടികളുണ്ടാകും. എല്ലാ ജില്ലകളിൽ നിന്നും ഡൽഹി,ഹൈദരാബാദ്,കർണാടക എന്നിവിടങ്ങളിൽ നിന്നും കലാപ്രതിഭകൾ എത്തിച്ചേരും.ഗുരുദേവ കൃതികളുടെ ആലാപനം,സംഗീതാർച്ചന,ഭക്തിഗാനസദസ്,തിരുവാതിര,കൈക്കൊട്ടിക്കളി,വിൽപ്പാട്ട്,ചിന്തുപ്പാട്ട്,ഭരതനാട്യം തുടങ്ങിയ പരിപാടികളും ഒട്ടേറെ പുതുമുഖങ്ങളുടെ അരങ്ങേറ്റവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |