ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാദർ എഡ്വിൻ ഫിഗരെസിന് കേരള ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവ് ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. 2024ലെ വിധിയാണ് മരവിപ്പിച്ചത്. പുരോഹിതന് ജാമ്യം അനുവദിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്, ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി. 2016ൽ എറണാകുളത്തെ വിചാരണക്കോടതി മരണം വരെ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നെങ്കിലും ഹൈക്കോടതിയത് 20 വർഷമാക്കി മാറ്റുകയായിരുന്നു. എറണാകുളം പുത്തൻവേലിക്കര ലൂർദ് മാതാ ചർച്ചിലെ പുരോഹിതനായിരിക്കെ, 2014-15 കാലഘട്ടത്തിൽ 14കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |