കൽപ്പറ്റ: രമേശ് ചെന്നിത്തല നയിക്കുന്ന ലഹരി വിരുദ്ധ വാക്കത്തോണായ വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് പരിപാടിയിലേക്ക് രണ്ട് അപ്രതീക്ഷിത അതിഥികളെത്തി. വയനാട് സന്ദർശനത്തിനെത്തിയ സോണിയാ ഗാന്ധിയും പ്രിയങ്കാഗാന്ധിയും.
ലഹരി വിരുദ്ധ പ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് ഒരേ കാറിൽ ഇരുവരും സമ്മേളന സ്ഥലത്തെത്തിയത്. കാർ നിറുത്തി സോണിയാ ഗാന്ധി രമേശ് ചെന്നിത്തല എവിടെയെന്ന് അന്വേഷിച്ചു. വൻജനാവലിക്കിടയിൽ നിന്ന് രമേശ് ചെന്നിത്തല കാറിനടുത്തേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടി.തൊഴു കൈകളോടെ എത്തിയ ചെന്നിത്തലയെ ഇരുവരും അഭിവാദ്യം ചെയ്തു. ചെന്നിത്തലയെ കണ്ടതിൽ സന്തോഷം പങ്കു വച്ച സോണിയ ,പരിപാടിയെക്കുറിച്ച് അന്വേഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.ചെന്നിത്തല നയിച്ച വാക്കത്തോൺ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കണ്ണൂരിൽ നിന്നാണ് ച
അദ്ദേഹം ഇന്നലെ വാക്കത്തോണുമായി വയനാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |