SignIn
Kerala Kaumudi Online
Monday, 22 September 2025 7.39 AM IST

മലയാളത്തിന്റെ ലോകോത്തര നടൻ

Increase Font Size Decrease Font Size Print Page
lal

മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുമ്പോൾ മലയാള സിനിമ ആദരിക്കപ്പെടുന്നു. ​ന​മ്മു​ടെ​ ​കുടും​ബ​ത്തി​ലെ​ ​ഒ​രം​ഗ​ത്തി​നു ലഭിച്ച പുരസ്കാരമായി മ​ല​യാ​ളി​ക​ൾ ഈ അംഗീകാരത്തെ​ ​കാണുന്നു.​ അ​ത്ര​മാ​ത്രം​ ​ന​മ്മു​ടെ​ ​ജീ​വി​ത​വു​മാ​യി​ ​ഇ​ഴു​കി​ച്ചേ​ർ​ന്ന​ ​ന​ട​നാ​ണ് ​മോ​ഹ​ൻ​ലാ​ൽ.
ന​ട​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​പ്രേ​ക്ഷ​ക​ ​മ​ന​സി​ലേ​ക്ക് ​ക​യ​റി​പ്പ​റ്റു​ന്ന​തെ​ന്ന് ​പ​റ​യാ​മെ​ങ്കി​ലും​ ​ആ​ത്മാ​വ് ​ക​ണ്ട​റി​ഞ്ഞു​ള്ള​ ​അ​ഭി​ന​യ​ത്തി​ലൂ​ടെ​ ​മോ​ഹ​ൻ​ലാ​ൽ​ ​സൃ​ഷ്ടി​ച്ച​ ​വൈ​കാ​രി​ക​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​ആ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ഓ​ർ​ത്തെ​ടു​ക്കാ​ൻ​ ​ആ​സ്വാ​ദ​ക​രെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​വ​യാ​ണ്.​ ഏ​തൊ​രു​ ​ക​ഥാ​പാ​ത്ര​മാ​യാ​ലും​ ​അ​തി​ലേ​ക്കു​ള്ള​ ​ലാ​ലി​ന്റെ​ ​ഭാ​വ​പ്പ​ക​ർ​ച്ച​ ​സൂ​ക്ഷ്മ​വും​ ​ഉ​ദാ​ത്ത​വു​മാ​യ​ ​അ​ഭി​ന​യ​ ​ശൈ​ലി​യു​ടെ​ ​ലോ​ക​മാ​തൃ​ക​യാ​യി​ ​മാ​റു​ന്നു.​ അ​സാ​ധാ​ര​ണ​വും​ ​അ​നു​ഗൃ​ഹീ​ത​വും​ ​അ​നാ​യാ​സ​വു​മാ​യ​ ​ഈ​ ​പ​ക​ർ​ന്നാ​ട്ട​ങ്ങ​ൾ​ ​ക​ഠി​ന​മാ​യ​ ​പ​രി​ശ്ര​മ​വും​ ​നി​രീ​ക്ഷ​ണ​വും​ ​വേ​ണ്ട​താ​ണെ​ങ്കി​ലും​ ​ദൈ​വീ​ക​മാ​യ​ ​ഒ​രു​ ​സി​ദ്ധി​പോ​ലെ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​ന​ട​നി​ലേ​ക്ക് ​സ​ന്നി​വേ​ശി​ക്കു​ക​യാ​ണ്.​ അ​പൂ​ർ​വ്വ​ ​പ്ര​തി​ഭ​ക​ളി​ലേ​ ​ഈ​ ​ന​ട​ന​വൈ​ഭ​വം​ ​പ്ര​ക​ട​മാ​വു​ക​യു​ള്ളു.


1978​ൽ​ ​ത​ന്റെ​ ​പ​തി​നെ​ട്ടാ​മ​ത്തെ​ ​വ​യ​സി​ൽ​ ​തി​ര​നോ​ട്ടം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ച​ല​ച്ചി​ത്ര​ക​ല​യി​ലേ​ക്ക് ​ലാ​ൽ​ ​കാ​ൽ​വ​യ്പു​ ​ന​ട​ത്തി​യ​തെ​ങ്കി​ലും​ 1980​ൽ​ ​ഫാ​സി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ഞ്ഞി​ൽ​ ​വി​രി​ഞ്ഞ​ ​പൂ​ക്കൾ​ ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​ന​രേ​ന്ദ്ര​ൻ​ ​ആ​യി​രു​ന്നു​ ​ലാ​ലി​ന്റെ​ ​ആ​ദ്യ​ത്തെ​ ​​ക​ഥാ​പാ​ത്രം.​ നാ​ലര​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​പി​ന്നി​ടു​മ്പോ​ഴും​ ​നി​ത്യ​വി​സ്മ​യം​ ​പോ​ലെ​ ​ലാ​ൽ​ ​ന​മ്മോ​ടൊ​പ്പ​മു​ണ്ട്. പൊ​തു​വെ​ ​പ്രേ​ക്ഷ​ക​ർ​ ​വെ​റു​ക്കു​ന്ന​ ​വി​ല്ല​നാ​യി​ ​ക​ട​ന്നു​വ​രി​ക​യും​ ​നാ​യ​ക​നാ​യി​ ​മാ​റു​ക​യും​ ​ചെ​യ്യു​ന്ന​ ​ന​ട​ൻ​മാ​ർ​ ​വി​ര​ള​മാ​ണ്.​ ​ലാ​ൽ​ ​അ​തി​നൊ​രു​ ​അ​പ​വാ​ദ​മാ​ണ്.​ ​ഒ​രു​പോ​ലെ​ ​ന​ട​നും​ ​താ​ര​വു​മാ​യി​ ​കീ​ർ​ത്തി​ ​കൈ​വ​രി​ക്കാ​നും​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക​ഴി​ഞ്ഞു. തലമുറകലെ പ്രചോദിപ്പിക്കുന്ന കലായാത്രയാണ് മോഹൻലാലിന്റെ ജീവിതം. ഏ​ത് ​വേ​ഷ​മാ​യാ​ലും​ ​അ​തി​ന്റെ​ ​ഉ​ള്ളി​ലേ​ക്ക് ​ക​ട​ന്ന് ​തി​ര​ക്ക​ഥാ​കൃ​ത്തി​ന്റെ​യും​ ​സം​വി​ധാ​യ​ക​ന്റെ​യും​ ​ചി​ന്ത​യ്ക്ക​പ്പു​റ​ത്തേ​ക്ക് ​സ​ഞ്ച​രി​ക്കും.​ ആ​ദ്യ​മാ​യി​ ​ലാ​ലി​ന് ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​നേ​ടി​ക്കൊ​ടു​ത്ത​ ​ചി​ത്ര​മാ​ണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ​ടി.​പി.​ ബാ​ല​ഗോ​പാ​ല​ൻ​ ​എം.​എ.​ ​അ​തി​ൽ​ ​തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ​ ​നി​സ​ഹാ​യ​ത​യി​ൽ​ ​വീ​ർ​പ്പു​മു​ട്ടു​ന്ന​ ​ബാ​ല​ഗോ​പാ​ല​ന്റെ​ ​സ​ങ്ക​ടം​ ​പ്രേ​ക്ഷ​ക​ർ​ ​സ്വ​ന്തം​ ​ദുഃഖ​മാ​യി​ ​തി​രി​ച്ച​റി​യു​ന്ന​ത് ​ഈ​ ​അ​ഭി​ന​യ​ ​മി​ക​വി​ന്റെ​ ​തെ​ളി​വാ​ണ്.​ ​കി​രീ​ട​ത്തി​ലെ​ ​സേ​തു​മാ​ധ​വ​ൻ​ ​ദേ​ശീ​യ​ ​ജൂ​റി​യു​ടെ​ ​പ്ര​ത്യേ​ക​ ​പു​ര​സ്കാ​ര​ത്തി​ന് ​ലാ​ലി​നെ​ ​അ​ർ​ഹ​നാ​ക്കി.​ തെ​രു​വി​ൽ​ ​ജീ​വി​ത​ ​സ്വ​പ്ന​ങ്ങ​ളും​ ​മോ​ഹ​ങ്ങ​ളും​ ​ത​ക​ർ​ന്ന​ടി​യു​ന്ന​തും,​ ​കാ​മു​കി​യെ​ ​ന​ഷ്ട​പ്പെ​ടു​ന്ന​തും​ ​നെ​ടു​വീ​ർ​പ്പോ​ടെ​ ​നോ​ക്കി​നി​ൽ​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​സേ​തു​മാ​ധ​വ​ന്റെ​ ​മു​ഖ​ത്തെ​ ​ശൂ​ന്യ​ത​ ​പ്രേ​ക്ഷ​ക​ർ​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​ലാ​ലി​നെ​ ​താ​ര​മാ​യി​ ​ഉ​യ​‌​ർ​ത്തി​യ​ ​രാ​ജാ​വി​ന്റെ​ ​മ​ക​നി​ലെ​ ​വി​ൻ​സ​ന്റ് ​ഗോ​മ​സ്,​ മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​നേ​ടി​ക്കൊ​ടു​ത്ത​ ​ഭ​ര​തം​,​ വാ​ന​പ്ര​സ്ഥം​​ എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​ ​ഗോ​പി​യും,​ കു​ഞ്ഞു​ക്കു​ട്ട​നും​(പ്രത്യേക ദേശീയ പുരസ്ക്കാരം ജനതാ ഗ്യാരേജ് എന്ന ചിത്രത്തിലും ലഭിച്ചിരുന്നു) സ​ന്മ​ന​സു​ള്ള​വ​ർ​ക്ക് ​സ​മാ​ധാ​ന​ത്തി​ലെ​ ​ഗോ​പാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​ർ​, ​പ​വി​ത്ര​ത്തി​ലെ​ ​ചേ​ട്ട​ച്ഛ​ൻ,​ ദേ​വാ​സു​ര​ത്തി​ലെ​ ​മം​ഗ​ല​ശ്ശേ​രി​ ​നീ​ല​ക​ണ്ഠ​ൻ, തൂ​വാ​ന​ത്തു​മ്പി​ക​ളി​ലെ​ ​ജ​യ​കൃഷ്ണ​ൻ,​ ചി​ത്ര​ത്തി​ലെ​ ​വി​ഷ്ണു,​ ക​മ​ല​ദ​ള​ത്തി​ലെ​ ​ന​ന്ദ​ഗോ​പാ​ൽ,​ ലാ​ൽ​സ​ലാ​മി​ലെ​ ​നെ​ട്ടൂ​രാ​ൻ, ​ഇരു​വ​ർ​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലെ​ ​എം.​ജി.​ആ​റി​നെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​ആ​ന​ന്ദ​ൻ,​ കി​ലു​ക്ക​ത്തി​ലെ​ ​ജോ​ജി,​ സ​ദ​യ​ത്തി​ലെ​ ​സ​ത്യ​നാ​ഥ​ൻ,​​ മ​ണി​ച്ചി​ത്ര​ത്താ​ഴി​ലെ​ ​സ​ണ്ണി,​ ​സ്ഫ​ടി​ക​ത്തി​ലെ​ ​ആ​ടു​തോ​മ,​ ത​ന്മാ​ത്ര​യി​ലെ​ ​ര​മേ​ശ​ൻ,​ ​ഹി​ന്ദി​ച്ചി​ത്ര​മാ​യ​ ​ക​മ്പ​നി​ ​യി​ലെ​ ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്ന​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​,​ ​ലൂ​സി​ഫ​റി​ലെ​ ​സ്റ്റീ​ഫ​ൻ​ ​നെ​ടു​മ്പ​ള്ളി​, എമ്പുരാനിലെ അബ്രാംഖുറേഷി തുടങ്ങി​ ​ഹൃദയപൂർവ്വത്തിലെ സന്ദീപ് ബാലകൃഷ്ണൻ വ​രെ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​അ​വി​സ്മ​ര​ണീ​യ​മാ​യ​ ​എ​ത്ര​യെ​ത്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​വേ​ണ​മെ​ങ്കി​ലും​ ​ചൂ​ണ്ടി​ക്കാ​ട്ടാ​നാ​കും.​ സ​ഹോ​ദ​ര​നാ​യും​ കൂ​ട്ടു​കാ​ര​നാ​യും​ ​കാ​മു​ക​നാ​യും ഭ​ർ​ത്താ​വാ​യും അ​ച്ഛ​നാ​യും​ ​മ​ല​യാ​ള​ ​ജീ​വി​ത​ത്തി​ന്റെ​ ​മു​ഖ​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​മാ​റു​ന്നു. ​ഓ​രോ​ ​മ​ല​യാ​ളി​യും​ ​അ​വ​ർ​ക്കേ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യി​ ​ലാ​ലി​നെ​ ​മ​ന​സി​ൽ​ ​പ്ര​തി​ഷ്ഠി​ക്കു​ന്നു.​

ക​ർ​ണ്ണ​ഭാ​രം,​ഛാ​യാ​മു​ഖി​ ​ എ​ന്നീ​ ​നാ​ട​ക​ങ്ങ​ളി​ലൂ​ടെ​ ​മോ​ഹ​ൻ​ലാ​ൽ​ ​സി​നി​മ​യ്ക്കൊ​പ്പം​ ​നാ​ട​ക​ ​പ്രേ​മി​ക​ളു​ടെ​യും തി​യ​റ്റ​ർ​ ​പ്ര​തി​ഭ​ക​ളു​ടെ​യും​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​ക​വ​ർ​ന്ന​തും​ ​നാം​ ​ക​ണ്ടു.​ രാ​ജ്യം​ ​പ​ദ്മ​ഭൂ​ഷ​ൺ​ ​ന​ൽ​കി​ ​ഈ​ ​അ​ഭി​ന​യ​പ്ര​തി​ഭ​യെ​ ​ആ​ദ​രി​ച്ചി​ട്ടു​ണ്ട്.​ സം​വി​ധാ​യ​ക​നാ​യും ബറോസിലൂടെ ​രം​ഗ​പ്ര​വേ​ശം​ ​ചെയ്തു. ന​ട​ൻ​മാ​രി​ൽ​ ​ഏ​റെ​പ്പേ​രും​ ​അ​ഭി​ന​യ​ത്തെ​ ​ഒ​രു​ ​ജീ​വ​നോ​പാ​ധി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്. ​കഠി​ന​മാ​യ​ ​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​അ​വ​രി​ൽ​ ​പ​ല​രും​ ​ശ്ര​ദ്ധേ​യ​രാ​യി​ത്തീ​രു​ന്ന​ത്.​ അ​വ​രി​ൽ​ ​വ​ള​രെ​ക്കു​റ​ച്ചു​പേ​ർ​ ​മാ​ത്രം​ ​മി​ക​ച്ച​ ​ന​ട​ൻ​മാ​രാ​യി​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടും.​ ഏ​റെ​പ്പേ​രും​ ​സാ​ധാ​ര​ണ​ ന​ട​ൻ​മാ​രാ​യി​ ​കാ​ലം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്നു.​ മോ​ഹ​ൻ​ലാ​ൽ​ ​ന​ട​നാ​യി​ ​ജ​നി​ച്ച്,​ ന​ട​നാ​യി​ ​വ​ള​ർ​ന്ന്,​കേ​ര​ളം​ ​ക​ണ്ട​ ​എ​ക്കാ​ല​ത്തേ​യും​ ​വ​ലി​യ​ ​ന​ട​നാ​യി​ ​പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു.​ മോ​ഹ​ൻ​ലാ​ലി​ന് ​അ​ഭി​ന​യ​മെ​ന്ന​ത് ​നൈ​സ​ർ​ഗ്ഗി​ക​മാ​യ​ ​സി​ദ്ധി​യാ​ണ്.​ ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ന​ട​ൻ​മാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​ശി​വാ​ജി​ഗ​ണേ​ശ​ന്റെ​ ​പി​ൻ​ത​ല​മു​റ​യി​ലെ​ ​ദൃ​ഢ​ത​യാ​ർ​ന്ന,​ ​തി​ള​ക്ക​മാ​ർ​ന്ന​ ​ക​ണ്ണി​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.മലയാളത്തിന്റെ ലോകോത്തര നടൻ.


നാ​ട്യ​ശാ​സ്ത്ര​കാ​ര​നാ​യ​ ​ഭ​ര​ത​മു​നി​ ​അ​ഭി​ന​യ​ത്തെ​ ​ആം​ഗി​കം,​വാ​ചി​കം,​ആ​ഹാ​ര്യം,​സാ​ത്വി​കം​ ​എ​ന്നി​ങ്ങ​നെ​ ​നാ​ലാ​യി​ ​ത​രം​തി​രി​ക്കു​ന്നു.​ആം​ഗി​കം​ ​ശ​രീ​ര​ഭാ​ഷ​യും,​വാ​ചി​കം​ ​സം​ഭാ​ഷ​ണ​വും,​ആ​ഹാ​ര്യം​ ​വേ​ഷ​വി​ധാ​ന​വു​മാ​ണ്.​ഈ​ ​മൂ​ന്ന് ​ഘ​ട​ക​ങ്ങ​ളി​ൽ​ ​പൂ​ർ​ണ്ണ​ത​ ​കൈ​വ​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ​ ​ഒ​രു​ ​ന​ട​ന് ​മി​ക​വു​റ്റ​ ​അ​ഭി​ന​യം​ ​കാ​ഴ്ച​വ​യ്ക്കാ​ൻ​ ​ക​ഴി​യും.​എ​ന്നാ​ൽ​ ​ഭ​ര​ത​മു​നി​ ​പ​റ​യു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ഘ​ട​ക​മാ​യ​ ​സാ​ത്വി​ക​ത്തി​ലും​ ​കൂ​ടി​ ​ആ​ഴ്ന്നി​റ​ങ്ങു​ന്ന​വ​ർ​ ​അ​തു​ല്യ​ ​ന​ട​ൻ​മാ​രാ​യി​ത്തീ​രു​ന്നു.​ത​ന്മ​യീ​ഭാ​വ​മാ​ണ് ​സാ​ത്വി​കം.​അ​ഭി​ന​യ​ത്തി​ന്റെ​ ​എ​ല്ലാ​ ​അം​ശ​ങ്ങ​ളെ​യും​ ​ത​ന്മ​യീ​ഭ​വി​ക്കു​ക.​ ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഉ​ള്ളി​ലേ​ക്ക് ​ക​ട​ന്ന് ​ആ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ജീ​വി​ക്കു​ന്ന​താ​ണ് ​സാ​ത്വി​കം.​ ​ഇ​തൊ​രു​ത​രം​ ​പ​ര​കാ​യ​പ്ര​വേ​ശ​മാ​ണ്.​ മോ​ഹ​ൻ​ലാ​ൽ​ ​ആം​ഗി​ക​ത്തി​ലും,വാ​ചി​ക​ത്തി​ലും​ ആ​ഹാ​ര്യ​ത്തി​ലും​ ​മാ​ത്ര​മ​ല്ല​ ​സാ​ത്വി​ക​ത്തി​ലും​ ​പൂ​ർ​ണ്ണ​ത​ ​നേ​ടി​യ​ ​ന​ട​നാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ഒ​രി​ക്ക​ൽ​പ്പോ​ലും​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​സ്ഥൂ​ല​ത​ക​ളി​ൽ​ ​വ്യാ​പ​രി​ച്ചി​ട്ടി​ല്ല.​ അ​ഭി​ന​യ​ത്തി​ന്റെ​ ​സൂ​ക്ഷ്മ​പ്ര​പ​ഞ്ച​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ഈ​ ​മ​ഹാ​ന​ട​ന്റെ​ ​പ്ര​യാ​ണം.​ അഭിനയിക്കുമ്പോൾ മോഹൻലാൽ കഥാപാത്രമായി മാറുന്നു. ഈ സിദ്ധിയുടെ രഹസ്യം എന്താണെന്ന് ഒരിക്കൽ മോഹൻലാലിനോട് ചോദിച്ചു. മുകളിലേക്ക് കൈയ്യുയർത്തി അദ്ദേഹം പറഞ്ഞു. അവിടുത്തെ അനുഗ്രഹമാണെന്ന്. അതെ മോഹൻലാൽ അഭിനയിക്കുമ്പോൾ ദൈവീകമായ ഒരു അനുഗ്രഹവർഷം അദ്ദേഹത്തിൽ ഉണ്ടാകുന്നു. ദൈവം എന്ന മഹാനടൻ മോഹൻലാലിലേക്ക് പകർന്നാടുന്നു. ദാദാ സാഹിബ് ഫാൽക്കെ വിശിഷ്ട പുരസ്ക്കാരം നേടുന്ന ആദ്യ മലയാള നടനായി മോഹൻലാൽ വീണ്ടും ചരിത്രം സ‌ൃഷ്ടിക്കുന്നു.

TAGS: LAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.