മൂന്നാർ: സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻമാരായ ജോജു ജോർജും ദീപക് പറമ്പോലും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹാസ്, കൊച്ചി സ്വദേശിനി ആർദ്ര എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഷാജി കൈലാസ് ചിത്രം 'വരവിന്റെ' ചിത്രീകരണത്തിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടം. തലയാറിന് താഴെ ലക്കത്തിനും വെള്ളച്ചാട്ടത്തിനും ഇടയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജോജുവിന്റെ ഇടതുകൈയ്ക്ക് മുറിവുണ്ട്. മുഹമ്മദ് സുഹാസിന്റെ കാലൊടിഞ്ഞു. ആർദ്രയുടെ തലയ്ക്ക് ചെറിയ പരിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |