തിരുവനന്തപുരം: അയ്യപ്പസംഗമത്തിലെ രാഷ്ട്രീയ നാടകം ഭക്തർ തിരിച്ചറിഞ്ഞുവെന്നും പമ്പയിലെ വേദിയിൽ ഒഴിഞ്ഞ കസേരകൾ ഇതിന് തെളിവാണെന്നും ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരി റെയിൽ നടപ്പാക്കാൻ സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നൽകുന്നില്ല. ശബരിമല വികസനത്തെ അട്ടിമറിച്ച ഇടതുമുന്നണി അയ്യപ്പസംഗമം നടത്തുന്നതിലെ യുക്തിയില്ലായ്മ ജനം തിരിച്ചറിഞ്ഞു.
ക്ഷേത്രങ്ങൾക്ക് ഗ്രാന്റ് നൽകുന്നത് ത്യാഗം സഹിക്കുന്നതിന് സമാനമായ രീതിയിലാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിൽ പ്രസംഗിച്ചത്. സർക്കാരോ ദേവസ്വം ബോർഡോ ത്യാഗം സഹിച്ച് ക്ഷേത്ര ഭരണം നടത്തേണ്ട ആവശ്യമില്ലെന്ന് കേരളത്തിലെ വിശ്വാസികൾ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടു നൽകണം. ദേവസ്വം ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടതുമുന്നണിയിലെ മന്ത്രിമാരും അല്ലാതെ യഥാർത്ഥ ഭക്തരെ ആരെയും പമ്പയിലെ സംഗമത്തിൽ കണ്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |