SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.28 PM IST

മാണി സി. കാപ്പൻ മന്ത്രിയാകുമോ,​ സാദ്ധ്യത തള്ളാതെ തോമസ് ചാണ്ടിയും സി.പി.എമ്മും

Increase Font Size Decrease Font Size Print Page
mani-c-kappan-

കോട്ടയം: പാലായിൽ അ‌ട്ടിമറി വിജയം നേടിയ മാണി സി. കാപ്പൻ മന്ത്രിയാകാനുള്ള സാദ്ധ്യത തള്ളാതെ തോമസ് ചാണ്ടിയും സി.പി.എമ്മും. മാണി സി.കാപ്പന്‍ മന്ത്രിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പറഞ്ഞിരുന്നു. കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനം ചർച്ചയിലില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം.

പാലായിൽ വിജയത്തോടെ ജയത്തോടെ എൻ.സി.പിക്ക് നിയമസഭയിൽ മൂന്നംഗങ്ങളായി. കായൽ നികത്തൽ കേസ് തുടരുന്ന സാഹചര്യത്തിൽ തോമസ് ചാണ്ടിക്ക് മന്ത്രിയാകാൻ സാധിക്കില്ല. മാണി സി.കാപ്പൻ ജയിച്ചാൽ മന്ത്രിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് തോമസ് ചാണ്ടി പ്രതികരിച്ചതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചുതുടങ്ങിയത്. തിര‍ഞ്ഞെടുപ്പ് പ്രചാരണകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളും ആ പ്രതീതി സൃഷ്ടിച്ചു.

മന്ത്രി സ്ഥാനത്തെ മാറ്റം കോടിയേരി ഇന്നും തള്ളിയില്ല. മന്ത്രിസ്ഥാനം തീരുമാനിക്കുന്നത് ഘടകകക്ഷികളാണെന്നും കോടിയേരി പറഞ്ഞിരുന്നു,​ എന്നാൽ മാണി സി. കാപ്പനായി മാറിക്കൊടുക്കുന്നതിന് എ.കെ.ശശീന്ദ്രന്‍ സന്നദ്ധനല്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണംതെളിയിക്കുന്നു. തല്‍ക്കാലം ഇത്തരം ആലോചനകളില്ല എന്നാണ് മാണി സി.കാപ്പന്റെയും നിലപാട്. എന്നാൽ തോമസ് ചാണ്ടി പക്ഷം വരുംദിവസങ്ങളിൽ എന്തുനിലപാടെടുക്കും എന്നത് നിർണായകമാകും.

TAGS: MANI C KAPPAN, NCP, AK SASEENDRAN, THOMAS CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY