കൊൽക്കത്ത: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ബംഗാൾ ഗവർണർ ഡോ സി.വിആനന്ദബോസ് അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ നൽകിയ ഐതിഹാസിക സംഭാവനകൾക്കുള്ള അർഹിക്കുന്ന അംഗീകാരമാണിത്. മോഹൻലാലിന്റെ അവിശ്വസനീയമായ സിനിമായാത്ര തലമുറകൾക്ക് പ്രചോദനമേകും. സമാനതകളില്ലാത്ത കഴിവും വൈദഗ്ദ്ധ്യവും അർപ്പണബോധവും അഭിനിവേശവുമാണ് ഭാരതത്തിനകത്തും പുറത്തും അദ്ദേഹത്തിന് സാർവത്രികമായ സ്വീകാര്യത നേടിക്കൊടുത്തത്. അദ്ദേഹത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നു, ഒപ്പം ജീവിതത്തിലും സിനിമാ ജീവിതത്തിലും തുടർവിജയത്തിന് സർവ്വശക്തന്റെ അനുഗ്രഹം ആശംസിക്കുകയും ചെയ്യുന്നു - ആനന്ദബോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |