2016ൽ ടിം സ്‌റ്റോക്ക്‌ലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു ക്രിയേറ്റേഴ്സ് പ്ലാറ്റ്‌ഫോമാണ് ഒൺലിഫാൻസ്. അഡൽട്ട് കണ്ടന്റുകൾക്ക് പ്രധാന്യം കൊടുത്തുകൊണ്ടാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്തിരിക്കുന്നത്. ക്രിയേറ്റർമാർക്ക് അവരുടെ സബ്സ്‌ക്രൈബർമാരിൽ നിന്നും നേരിട്ട് പണം സ്വീകരിച്ച് എക്സ്‌ക്ലൂസീവ് കണ്ടന്റുകൾ നൽകാൻ ഒൺലിഫാൻസിലൂടെ സാധിക്കുന്നു. തുടക്കത്തിൽ അധികം ജനപ്രീതി ലഭിച്ചില്ലെങ്കിലും കൊവിഡിന് ശേഷം ഒൺലിഫാൻസിന് വലിയ വളർച്ചയാണ് ഉണ്ടായത്.
ഇന്ത്യയിൽ നിന്നടക്കം ഒട്ടേറെ ക്രിയേറ്റേഴ്സ് ഇപ്പോൾ ഒൺലിഫാൻസിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പലർക്കും ഒൺലിഫാൻസിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഇന്ത്യയിൽ ഈ പ്ലാറ്റ്‌ഫോം നിയമവിധേയമാണോ എന്നതാണ്. ഇതോടൊപ്പം ഒരു സ്വയം തൊഴിൽ വരുമാനമായി ഇതിനെ പരിഗണിക്കുമോ, അങ്ങനെയെങ്കിൽ ഈ വരുമാനത്തിന് നികുതി ബാധകമാകുമോ എന്നതൊക്കെ സംശയങ്ങളാണ്. ഒൺലിഫാൻസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഇന്ത്യയിൽ എങ്ങനെ ഉപയോഗിക്കാം?
ഒൺലിഫാൻസ് ഇന്ത്യയിൽ ഉപയോഗിക്കുന്നതോ ഉള്ളടങ്ങൾ സൃഷ്ടിക്കുന്നതോ നിയമവിരുദ്ധമല്ല. ഇന്ത്യൻ പൗരന്മാർക്ക് പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതിനോ പണം സമ്പാദിക്കുന്നതിനോ വിലക്കുന്ന നിയമങ്ങളൊന്നുമില്ല. പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങൾ കുട്ടികളുടെ സംരക്ഷണം പോലുള്ള ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പ്രായപൂർത്തിയാകാത്തവരെയോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളെയോ ഉൾക്കൊള്ളുന്ന ഉള്ളടക്കം പങ്കിടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവർ ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹവുമാണ്.
പ്ലാറ്റ്‌ഫോം നിയമപരമാണെങ്കിലും, അവരുടെ വരുമാനം ഇന്ത്യൻ നികുതി നിയമങ്ങൾക്ക് വിധേയമാണെന്ന് ക്രിയേറ്റേഴ്സ് അറിഞ്ഞിരിക്കണം. വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യുകയും ആദായനികുതി നിയമങ്ങൾ പാലിക്കുകയും ചെയ്തില്ലെങ്കിൽ നിയമക്കുരുക്കുകളിലേക്ക് കടന്നേക്കാം.
ഒൺലിഫാൻസിൽ നിന്നുള്ള വരുമാനം ബിസിനസ്സ് വരുമാനം പോലെയാണ് കണക്കാക്കുന്നത്. ക്രിയേറ്റർമാരെ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളായി കണക്കാക്കുന്നു, അതായത് വരുമാനം റിപ്പോർട്ട് ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനും അവർ ഉത്തരവാദികളാണ്. സബ്സ്‌ക്രിപ്ഷനുകൾ, ടിപ്പുകൾ, വ്യക്തിഗതമാക്കിയ ഉള്ളടക്ക വരുമാനം തുടങ്ങിയവ ബിസിനസിൽ നിന്നുള്ള ലാഭം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ ഒരു ക്രിയേറ്റർ ഒരു കോടി രൂപയിൽ കൂടുതൽ വരുമാനം നേടിയാൽ, അവരും നികുതി ഓഡിറ്റിന് വിധേയമായേക്കാം. കൃത്യത ഉറപ്പാക്കാൻ ചെറിയ സ്രഷ്ടാക്കൾ പോലും വരുമാനത്തിന്റെയും ചെലവുകളുടെയും ശരിയായ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. പണമായോ ഡിജിറ്റൽ പേയ്‌മെന്റായോ ലഭിക്കുന്ന എല്ലാ സമ്പാദ്യവും ഇന്ത്യൻ നിയമപ്രകാരം നികുതി വിധേയമാണ്. വരുമാനത്തിന് ബാധകമായ സ്ലാബ് നിരക്കുകൾക്കനുസരിച്ചാണ് നികുതി ചുമത്തുന്നത്.
ക്യാമറകൾ, ലൈറ്റിംഗ്, മൈക്രേഫോണുകൾ, സോഫ്റ്റ്‌വെയർ സബ്സ്‌ക്രിപ്ഷനുകൾ, ഇന്റർനെറ്റ് ബില്ല്, ജോലിസ്ഥലത്തെ ചെലവ് എന്നിങ്ങനെയുള്ളവ ക്ലെയിം ചെയ്ത് ക്രിയേറ്റർമാർക്ക് അവരുടെ നികുതി നൽകേണ്ട വരുമാനം കുറയ്ക്കാൻ കഴിയും. ഒരു ക്രിയേറ്ററിന്റെ വാർഷിക വരുമാനം 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അവർ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്യണം. ജിഎസ്ടി വ്യവസ്ഥയിൽ ഇന്ത്യൻ വരിക്കാർക്ക് നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം നികുതിയാണ് ചുമത്തുക. എന്നാൽ വിദേശ വരിക്കാരിൽ നിന്നുള്ള വരുമാനം സേവനങ്ങളുടെ കയറ്റുമതിയായി കണക്കാക്കുകയും പൂജ്യം റേറ്റ് ചെയ്യുകയും ചെയ്യാം. അതായത് ജിഎസ്ടി ഈടാക്കില്ല. എന്നാൽ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഫയൽ ചെയ്യുന്നത് പോലുള്ള ശരിയായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിൽ ഒൺലിഫാൻസ് നിയമവിധേയമാണ്. എന്നാൽ ക്രിയേറ്റർമാർ ഇന്ത്യയുടെ നികുതി നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ആദായനികുതി, ജിഎസ്ടി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരുമാനത്തിന്റെയും ചെലവുകളുടെയും ശരിയായ രേഖകൾ സൂക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |