തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും ബസ് ഡ്രൈവറെയും ഏറെ സമയമെടുത്താണ് പുറത്തെടുത്തത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |