ലഖ്നൗ: മരിച്ചാലും വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് പൊലീസുമായി തർക്കത്തിലേർപ്പെട്ട് യുവതി. ഉത്തർപ്രദേശ് സ്വദേശിനി റൂഹിയാണ് പൊലീസുമായി തർക്കത്തിലായത്. കോട്‌വാലി പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് റീൽ ചിത്രീകരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ ഡിലീറ്റ് ചെയ്യാൻ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി റൂഹി രംഗത്തെത്തുകയായിരുന്നു.
ഭോജ്പുരി ഗാനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സ്ലോ മോഷനിൽ നടന്ന് വരുന്ന റൂഹിയുടെ റീൽ ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്. വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, സബ് ഇൻസ്പെക്ടറും വനിതാ കോൺസ്റ്റബിളും റൂഹിയുടെ വീട്ടിലെത്തി വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ചിത്രീകരിച്ചതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്.
എന്നാൽ, റൂഹി വീഡിയോ ഡിലീറ്റ് ചെയ്യാൻ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നാൽ താൻ മരിക്കുമെന്ന് റൂഹി പൊലീസിനോട് പറയുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. റീൽ ഡിലീറ്റ് ചെയ്യേണ്ടി വന്നാൽ താൻ ആത്മഹത്യ ചെയ്യും, താൻ ഒരു പെൺകുട്ടിയാണ്. തനിക്ക് ആരെയും പേടിയില്ലെന്നും എന്തും ചെയ്യാൻ കഴിയുമെന്നും റൂഹി വീഡിയോയിൽ പറയുന്നുണ്ട്.
പിന്നീട്, റൂഹി ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഭാഗം വിശദീകരിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ വീഡിയോ എടുത്താൽ ഇങ്ങനെയുണ്ടാകുമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും, പൊലീസ് വീഡിയോ പിൻവലിക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും യുവതി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആവർത്തിച്ചു.
देहलू तू हमके फंसा 100 Number बुला के
— Barabanki News (@BBKNews) September 19, 2025
बाराबंकी में बड्डूपुर थाना के सामने बनाए गए एक Random वीडियो ने instagram ने बवाल काट रखा है इसके मिलियन में व्यूज़ आ गए तो थाने की पुलिस न जाने क्यों वीडियो डिलीट कराने पहुंच गई।
फतेहपुर तहसील क्षेत्र के बड्डूपुर कोतवाली गेट पर… pic.twitter.com/sO0ki4iO7f
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |