തൃശൂർ: സി.പി.എം നേതാക്കൾ അനധികൃതമായി സമ്പാദിച്ചെന്ന വിവാദ സംഭാഷണം പുറത്തുവന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ബിജുവാണ് ഈ വിഷയം റിപ്പോർട്ട് ചെയ്തത്.
ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂരിലെത്തിയപ്പോൾ വിഷയം ചർച്ച ചെയ്തിരുന്നു. എ.സി.മൊയ്തീൻ എം.എൽ.എ, കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ തുടങ്ങിയ നേതാക്കൾക്കെതിരെ ശരത് നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനുമായാണ് ശരത് പ്രസാദ് സംഭാഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |