തൃശൂർ: വീടുവയ്ക്കാൻ സഹായം അഭ്യർത്ഥിച്ച വയോധികനിൽ നിന്ന് നിവേദനം വാങ്ങാത്തത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയം ചിലർ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഭവനനിർമ്മാണം സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വിശദമാക്കി.
പുള്ള് തയ്യാട്ട് കൊച്ചു വേലായുധനാണ് സുരേഷ് ഗോപിക്ക് നിവേദനം നൽകിയത്. മന്ത്രി നിവേദനം വാങ്ങാത്തത് വേദനയുണ്ടാക്കിയെന്ന് വേലായുധൻ പ്രതികരിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് വീട് നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ
ഒരു വ്യക്തീകരണം,
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.
ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |