തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ആവിഷ്‌കരിച്ച 'ജീവിതോത്സവം 2025' പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അഭിലഷണീയമായ പുതുവഴികളിലൂടെ കൗമാരക്കാരായ വിദ്യാർത്ഥികളുടെ സർഗശേഷിയും ഊർജ്ജവും വ്യക്തിത്വവളർച്ചയ്ക്ക് സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 21 ദിന ചാലഞ്ചുകൾ സംഘടിപ്പിക്കും.
ചീത്തശീലങ്ങൾ ഉപേക്ഷിച്ച്, സുരക്ഷിതവും സന്തോഷപ്രദവുമായ പുതിയ ശീലങ്ങൾ സ്വന്തമാക്കാൻ ചാലഞ്ച് വിദ്യാർത്ഥികളെ സഹായിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൗമാരപ്രായത്തിൽ കുട്ടികളിൽ കണ്ടുവരുന്ന ആശങ്കകളും അനാവശ്യ പ്രവണതകളും മറികടക്കാൻ ശാസനകൾക്ക് പകരം സ്‌നേഹപൂർവമായ കൈത്താങ്ങ് നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹയർ സെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. ഷാജിത,എൻ.എസ്.എസ് റീജിയണൽ കോ-ഓഡിനേറ്റർ വിപിൻ,ജില്ലാ കൺവീനർ പി.ശ്രീജ,ദക്ഷിണമേഖല കൺവീനർ പി.ബി ബിനു,കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.ഗ്രീഷ്മ,പ്രഥമാദ്ധ്യാപിക ജി.ഗീത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |