തിരുവനന്തപുരം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതലത്തിൽ ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിന് കണ്ണൂരിലാണ് മത്സരം. ഒന്നാം സമ്മാനം 15,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5000 രൂപയും നാല് മുതൽ എട്ടുവരെ സ്ഥാനക്കാർക്ക് 3000 രൂപ വീതവും സമ്മാനമായി ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15 നും 40 നും മദ്ധ്യെ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ, എത്തിക്കേണ്ടതാണ്.
വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷൻ,വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5. ഫോൺ 04712308630
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |