കോഴിക്കോട്: താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. അമ്പയത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ജിനീഷിന്റെ കാറിന്റെ ചില്ലും അക്രമികൾ തകർത്തു.
കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്. ജിനീഷിനെ ദൃക്സാക്ഷികൾ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ജിനീഷെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. ജിനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ജിനീഷിനെ അക്രമികൾ കുത്തിയ കത്തി കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |