ആലപ്പുഴ: സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികളോട് കാണിക്കുന്ന ക്രൂരതകൾ മനസിലാക്കുന്നതിന് സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് സാമൂഹ്യപ്രവർത്തകനായ ചന്ദ്രദാസ് കേശവപ്പിള്ള ആവശ്യപ്പെട്ടു.
അങ്കണവാടികളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് രക്ഷിതാക്കളുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2023ൽ ചന്ദ്രദാസ് കേശവപ്പിള്ള നിർദ്ദേശം സമർപ്പിച്ചിരുന്നു. വനിതാ ശിശു വികസന വകുപ്പ് ശുപാർശ ചെയ്ത് പദ്ധതി നടപ്പിൽ വരുത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറിയെങ്കിലും വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |