തൃശൂർ:സ്വകാര്യ,എയ്ഡഡ് മേഖലയിൽ സംവരണം ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഉദ്യോഗസ്ഥ അലംഭാവം അവസാനിപ്പിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ ദളിത് ശോഷൻ മുക്തിമഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു.പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അദ്ധ്യക്ഷനായി. പി.കെ.ശാന്തകുമാരി എം.എൽ.എ അനുശോചനപ്രമേയം അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ,സംസ്ഥാന ട്രഷറർ വി.ആർ.ശാലിനി,ഡി.എസ്.എസ്.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ.കെ.ഭരദ്വാജ്,എസ്.അജയ് കുമാർ,പി.കെ.ശിവരാമൻ,ബാബു കെ.പന്മന,സംഘാടകസമിതി ജനറൽ കൺവീനർ കെ.വി.രാജേഷ്,ഡോ.എം.കെ.സുദർശനൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ പി.കെ.ഷാജൻ സ്വാഗതവും വി.പൊന്നുകുട്ടൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി വണ്ടിത്തടം മധു (പ്രസിഡന്റ്),വി.പൊന്നുക്കുട്ടൻ (സെക്രട്ടറി), വി.ആർ.ശാലിനി( ട്രഷറർ),കെ.സോമപ്രസാദ്,കെ.ശാന്തകുമാരി,എസ്.അജയകുമാർ,ജി.സുന്ദരേശൻ,പി.പി.ലക്ഷ്മണൻ, പി.കെ.ശിവരാമൻ (വൈസ് പ്രസിഡന്റ്),എം.പി.റസൽ,ആർ.രാജേഷ്,കെ.ജി.സത്യൻ,കെ.ജനാർദ്ധനൻ,പി.ഒ.സുരേന്ദ്രൻ സി.കെ.ഗിരിജ (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |