കേന്ദ്ര സായുധ പൊലീസ് സേനയിലും ഡൽഹി പൊലീസ് സേനയിലും സബ് ഇൻസ്‌പെക്ടർമാരാകാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം. 3073 ഒഴിവുകളാണുളളത്. അടുത്തമാസം 16 വരെ അപേക്ഷിക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ എസ് എസ് സി സിപിഒയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. നവംബർ -ഡിസംബർ മാസങ്ങളിൽ പരീക്ഷയുണ്ടായിരിക്കും.
20നും 25നും ഇടയിൽ പ്രായമുളളവർക്കുമാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ. എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. ജനറൽ, ഒബിസി വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയോടൊപ്പം 100 രൂപ അപേക്ഷാഫീസായി സമർപ്പിക്കണം. എസ് സി, എസ് ടി വീഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വനിതകൾക്കും അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല.
എഴുത്തുപരീക്ഷ, കായികക്ഷമത, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കേന്ദ്ര സായുധ പൊലീസ് സേനയിൽ തിരഞ്ഞെടുക്കുന്നവർക്ക് 35,400 മുതൽ 1,12,400 രൂപ വരെ ശമ്പളമായി ലഭിക്കും. ഇവ കൂടാതെ കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
1. ssc.nic.in വെബ്സൈറ്റിൽ പ്രവേശിക്കുക.
2. പുതിയ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക.
3. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക. ലോഗിൻ ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകുക.
4. നിങ്ങളുടെ അപേക്ഷാഫോം സമർപ്പിക്കുക. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |