ഈ മാസം ആദ്യമാണ് ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് പുറത്തിറങ്ങിയത്. ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ ഫോൺ വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ മഹി സിംഗ്.
സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 1.49 ലക്ഷം രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ തന്റെ ഫോളോവേഴ്സിനോട് ഒന്നോ രണ്ടോ രൂപവച്ച് അയക്കാനാണ് യുവതി അഭ്യർത്ഥിച്ചിരിക്കുന്നത്.
മൂന്ന് മാസം മുമ്പ് അച്ഛൻ ഐഫോൺ 16 സമ്മാനമായി നൽകി. ഐ ഫോൺ 17 വാങ്ങിത്തരാൻ അച്ഛൻ വിസമ്മതിച്ചു. അതിനാൽ നിങ്ങൾ പണം തന്ന് സഹായിക്കണമെന്നാണ് യുവതിയുടെ അഭ്യർത്ഥന. '17 പ്രോ പുറത്തിറങ്ങി, അതിന്റെ നിറം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മൂന്ന് മാസം മുമ്പ്, എന്റെ അച്ഛൻ ഐഫോൺ 16 വാങ്ങിത്തന്നു. ഒക്ടോബർ 21 ന് എന്റെ ജന്മദിനത്തിന് ഈ പുതിയ ഫോൺ വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ അച്ഛൻ അത് എനിക്ക് വാങ്ങിത്തരുന്നില്ല. നിങ്ങളെല്ലാവരും ഒന്ന്, രണ്ട്, മൂന്ന്, അല്ലെങ്കിൽ നാല് രൂപ വീതം തന്ന് സഹായിച്ചാൽ, എനിക്ക് ഈ ഫോൺ വാങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് നന്ദി പറയും. ഇതിലൂടെ എന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകും. സത്യം പറഞ്ഞാൽ, എനിക്ക് ഐ ഫോൺ 17 വളരെ ഇഷ്ടമാണ്, അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല,'- യുവതി പറഞ്ഞു.
लखीमपुर की ब्यूटी क्वीन माही सिंह एक एक,दो दो रुपये मांग रही है 17 प्रो मैक्स फोन लेने के लिए..... pic.twitter.com/YvpoJymsH9
— Sajid Ali (@Sajid7642) September 25, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |