- ഇന്ദ്രജിത്തിന്റെ ധീരം ടീസർ
നീതിമാന്റെ പാർപ്പിടത്തിന് എതിര ദുഷ്ടനെ പോലെ പതിയിരിക്കരുത് . ഈ ബൈബിൾ വാക്യം ഇന്ദ്രജിത്തിലൂടെ കേൾക്കുന്നു.ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മുൻപും ഇന്ദ്രജിത്തും പൊലീസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഹൈ വോൾട്ടേജ് മുഴുനീള പൊലീസ് വേഷം ആണ്. പൂർണമായും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ധീരം എന്ന് ടീസർ സൂചന നൽകുന്നു. നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ , അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ദീപു എസ് .നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ . ഛായാഗ്രഹണം സൗഗന്ദ് എസ്.യു, ചിത്രസംയോജനം നാഗൂരൻ രാമചന്ദ്രൻ, മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്നു. പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ,കളറിസ്റ്റ്: ലിജു പ്രഭാകർ,
റെമോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.പി.ആർ .ഒ: പി.ശിവപ്രസാദ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |